Thursday, 4 April 2019

എന്റെ വിളക്ക്

പന്ത്രണ്ട് വർഷങ്ങൾക്ക്  മുൻപ് എനിക്കൊരു വിളക്ക് കിട്ടി. ഞാൻ ആ വിളക്കിനെ നിധി പോലെ സൂക്ഷിച്ചു വെച്ചു. കാറ്റ് വന്നു അണയാതെ ഇരിക്കാൻ ആ വിളക്കിനെ എവിടെ വെക്കും എന്നായിരുന്നു എന്റെ ചിന്ത. 😥

അവസാനം ആർക്കും അണക്കാൻ പറ്റാത്ത ഒരിടത്ത് ഞാൻ ആ വിളക്ക് വെച്ചു- എന്റെ ഹൃദയത്തിനുള്ളിൽ. ❤

അതാവുമ്പോൾ ആ വിളക്കിനെ ആരും കട്ടോണ്ട് പോവില്ലല്ലോ. ഗോദ്‌റെജ് പൂട്ടിനെക്കാൾ സുരക്ഷിതമായ സ്ഥലം. 🔑🔑

ലോകത്ത് ഏറ്റവും സുരക്ഷിതമായ ആ സ്ഥലത്തു ഞാൻ ആ വിളക്ക് സൂക്ഷിച്ചു.

ആ വിളക്കിന് ഒരു പ്രത്യേകതയുണ്ട്. ദിവസവും ഇരുപത്തി നാല് മണിക്കൂറും ആ വിളക്ക് എനിക്ക് വേണ്ടി പ്രകാശിച്ചു കൊണ്ടിരിക്കും. ⏰ എണ്ണയിടേണ്ട ആവശ്യമേയില്ല. കറന്റും വേണ്ട. പിന്നെ എങ്ങനെയാ ആ വിളക്ക് പ്രകാശിക്കുന്നത് എന്നറിയാമോ ? എന്റെ നെഞ്ചിനുള്ളിലെ ഇത്തിരി സ്നേഹം മാത്രം കൊടുത്താൽ മതി. ആ നെഞ്ചു മിടിക്കുന്നിടത്തോളം കാലം ആ വിളക്ക് അണയാതെ ഇരിക്കും. 🔆🔆🔆🔆

ആ വിളക്ക് അങ്ങനെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെ മുഖം ഒന്നു വാടിയാൽ ആ വിളക്കിലേക്ക് ഒന്നു നോക്കിയാൽ മാത്രം മതി. സ്നേഹനിധിയായ ആ വിളക്ക് എനിക്ക് ഊർജം പകർന്നു തരും. എനിക്ക് വേണ്ടി നിത്യവും പ്രകാശിക്കുന്ന വിളക്ക്. ജീവിതത്തിൽ എത്ര ഇരുട്ട് നിറയുമ്പോഴും വഴി കാണിക്കാൻ ആ വിളക്ക് എന്നുമുണ്ടാവും എന്റെ കൂടെ.

എന്റെ ചക്കിവിളക്ക്. 🕯🕯🕯🕯

No comments:

Post a Comment