കാലം അങ്ങനെ പോയ്ക്കൊണ്ടിരിക്കും.. കെട്ടഴിഞ്ഞ തോണി പോലെ...
അതിനെ ആർക്കും പിടിച്ചു കെട്ടാനാവില്ലല്ലോ. പക്ഷെ എത്ര കാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നുണ്ട് - മാറാത്ത ചില ഓർമ്മകൾ.
ഒരു പത്തു വർഷം പുറകിലേക്ക് ചിന്തിച്ചു നോക്കൂ.. നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായി ? നിങ്ങളുടെ കൂടെയുണ്ടായിരുന്നവർ ഇപ്പൊ എന്തു ചെയ്യുന്നു ?അവരുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു ?
നിങ്ങളുടെ ജീവിതത്തിലൂടെ പലരും കടന്നു പോയതായി മനസിലാക്കാം. അവരിൽ ചിലര് നിങ്ങൾക്ക് നല്ല ഓർമ്മകൾ സമ്മാനിച്ചു. മറ്റു ചിലർ വേദനിക്കുന്ന ഓർമകളും. അല്ലേ ?
അതെ, ചില ഓർമ്മകൾ മായുകയില്ല. കാലം നിങ്ങളുടെ ശരീരത്തിൽ നര വീഴ്ത്തിയാലും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മകൾ "ദാ.. ഇപ്പൊ കഴിഞ്ഞതേയുള്ളൂ.." എന്ന പോലെ നിൽക്കും. നിങ്ങൾക്ക് പ്രായമായാലും നിങ്ങളുടെ ഓർമകൾക്ക് പ്രായമാവില്ല. ശരിയല്ലേ ?
കഴിഞ്ഞ ദിവസം ഞാൻ കണ്ട "എന്ന് നിന്റെ മൊയ്തീൻ" എന്ന സിനിമയിലെ ഒരു പാട്ടാണ് എനിക്ക് ഈ സമയത്ത് ഓർമ്മ വരുന്നത്. "കാത്തിരുന്നു കാത്തിരുന്നു..." എന്നു തുടങ്ങുന്ന പാട്ട്.. ആ പാട്ട് കേട്ടപ്പോൾ എനിക്ക് സത്യത്തിൽ ചക്കിയെയാണ് ഓർമ വന്നത്.
ആ ശീലുകൾ ഒന്ന് കേട്ട് നോക്കൂ...
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....
ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തുപോയ്
ചിരി മറന്നു പോയി...
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ
ഓരോരോ മാരിക്കാറും നിന്റെ മൌനം പോലെ
എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ...
മഴമാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും
നിന്നെ കാണാൻ എന്നും എന്നും
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ..
ഇന്നോളം കാണാപ്പൂക്കൾ ഈറൻമുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ...
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം
മുന്നിൽ പിന്നിൽ എന്നും എന്നും
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോയ്
വളകളൂർന്നു പോയി....
No comments:
Post a Comment